ഏറ്റുമാനൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് വീണ് പരിക്കേറ്റ റിട്ട. ഗ്രേഡ് എസ്.ഐ മരിച്ചു. സംഭവത്തില്‍ വിമുക്തഭടനായ മകന് പൊലീസ് കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ മാടപ്പാട് കുമ്പളത്ത് തറയില്‍ സി.മാധവനാണ് (87) മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍ സൈനികനും നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ഗിരീഷ്കുമാറിനെ (48) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മരിച്ച മാധവനും രണ്ടാം ഭാര്യയായ രാജേശ്വരിയും മൂത്ത മകന് ജിതേഷും ഭാര്യയും കുട്ടികളും ഗിരീഷിന്റെ സഹോദരന് പ്രദീപും ഒരു വീട്ടിലാണ് താമസം. ഒരു വിവാഹവുമായി ബന്ധപ്പെട്ട് വൈക്കത്ത് ഭാര്യവീട്ടിലായിരുന്ന ഗിരീഷ് തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. മദ്യപിച്ചെത്തിയ ഇയാള്‍ വീട്ടിനുള്ളില്‍ അസഭ്യം പറയുന്നത് പിതാവ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഗിരീഷും പിതാവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ വീണാണ് മാധവന് മരിച്ചതെന്നും രാജേശ്വരി പൊലീസില്‍ മൊഴി നല്കി. അതേസമയം, ഗിരീഷിന്റെ ഭാര്യയുമായി മാധവന് വഴക്കിട്ടെന്നും ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും പറയപ്പെടുന്നു. വീണ് പരിക്കേറ്റ മാധവനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. ബി.എസ്.എഫില്‍നിന്ന് വിരമിച്ച ഗിരീഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. ജില്ല പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാര്‍, ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ചില ശാരീരിക അസുഖങ്ങള്‍ ഉള്ളയാളാണ് മാധവനെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പലപ്പോഴും ബോധരഹിതനായി വീഴുന്ന രീതിയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ശരീരത്തില്‍ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. KTG Madhavan സി.മാധവന്
Begin typing your search above and press return to search.
മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും
മുൻ ഇന്ത്യൻ ഗോളി സുധീർ ഓർമയായി
എമിറേറ്റ്സ് വിമാനത്തിൽ ദ്വാരം; അപകടം ഒഴിവായി
'നത്തിങ് ഫോൺ' ഈസ് സംതിങ്; സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിച്ച ഫോണിന്റെ...
'ബിഹാർ പൊലീസ് കഴിവില്ലാത്തവരാണോ'?; ബിഹാറിലെ ബി.ജെ.പി നേതാക്കൾക്ക്...
എമർജൻസി എക്സിറ്റിലൂടെ പ്രയാഗിന്റെ എൻട്രി
exit_to_app
access_time 2022-07-03T22:32:22+05:30
access_time 2022-07-03T22:26:57+05:30
access_time 2022-07-03T22:05:31+05:30
access_time 2022-07-03T21:59:07+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-07-03T22:32:22+05:30
access_time 2022-07-03T22:26:57+05:30
access_time 2022-07-03T21:09:45+05:30
access_time 2022-07-03T20:50:25+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-07-03T19:20:06+05:30
access_time 2022-07-03T18:11:19+05:30
access_time 2022-07-03T13:04:58+05:30
access_time 2022-07-03T12:56:42+05:30
access_time 2022-07-03T12:52:44+05:30
exit_to_app
Posted On
date_range 17 May 2022 12:18 AM GMT Updated On
date_range 2022-05-17T05:48:25+05:30കുടുംബവഴക്കിനെത്തുടര്‍ന്ന് വീണ് പരിക്കേറ്റ റിട്ട. എസ്.ഐ മരിച്ചു: മകന് കസ്റ്റഡിയില്‍
text_fieldsNext Story