Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:44 AM IST Updated On
date_range 17 May 2022 5:44 AM ISTഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശിൽപശാല
text_fieldsbookmark_border
എടത്തല: അൽഅമീൻ കോളജ് എം.ജി യൂനിവേഴ്സിറ്റി സ്ട്രൈഡിന്‍റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കുള്ള ഏഴുദിവസത്തെ ശിൽപശാല ആരംഭിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എച്ച്.ഇ.സി മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്സിലെ അധ്യാപിക ഡോ. പി.എം. ആരതി എന്നിവർ ക്ലാസെടുത്തു. കോളജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ട്രൈഡ് കോഓഡിനേറ്റർ ഡോ. അഭിലാഷ് മധു, വൈസ് പ്രിൻസിപ്പൽ ജി. ഇന്ദു, ഐ.ക്യൂ.എ.സി കോഓഡിനേറ്റർ ഡോ. ലീന വർഗീസ്, കോഓഡിനേറ്റർമാരായ ഡോ. പി.ജെ. സജിൻ, എ.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas9 al ameen എടത്തല അൽഅമീൻ കോളജ് എം.ജി യൂനിവേഴ്സിറ്റി സ്ട്രൈഡിന്‍റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന ശിൽപശാല എം.ജി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
