Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:43 AM IST Updated On
date_range 17 May 2022 5:43 AM ISTവൈദ്യുതിത്തകരാർ; ജില്ല ആശുപത്രിയിൽ ഡയാലിസിസ് വൈകി
text_fieldsbookmark_border
ആലുവ: വൈദ്യുതി തകരാർ മൂലം ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജനൽ ഡയാലിസിസ് സൻെററിൽ ഡയാലിസിസ് വൈകി. തിങ്കളാഴ്ച രാവിലെ ഡയാലിസിസ് യന്ത്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തിലാണ് തകരാറുണ്ടായത്. തകരാർ പരിഹരിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്കും ഒരു മണിക്കൂറിലധികം വൈകിയിരുന്നു. രാവിലെ 7.30നാണ് ആദ്യ ബാച്ച് ഡയാലിസിസ് ആരംഭിക്കുന്നത്. തകരാർ മൂലം 8.45ഓടെയാണ് ആരംഭിക്കാനായത്. 23 രോഗികളാണ് ആദ്യ ബാച്ചിലുണ്ടായത്. തുടങ്ങാൻ വൈകിയതിനാൽ നാല് മണിക്കൂർ ചെയ്യേണ്ട ഡയാലിസിസ് മൂന്നര മണിക്കൂറായി ചുരുക്കേണ്ടിവന്നു. തുടർന്നുള്ള ബാച്ചിലെ രോഗികൾക്കും അര മണിക്കൂർ കുറച്ചു. തിങ്കളാഴ്ചയായതിനാൽ രോഗികൾ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നു. അവധി കഴിഞ്ഞ് വരുന്നതിനാൽ ശരീരത്തിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കും. അതിനാൽ തന്നെ രോഗികൾക്ക് ഏറെ പ്രയാസമുള്ള ദിവസമാണ് തിങ്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story