Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:41 AM IST Updated On
date_range 17 May 2022 5:41 AM ISTനിത്യചൈതന്യയതിയുടെ സമാധി ദിനം ആചരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: ഗുരു നിത്യചൈതന്യ യതിയുടെ സമാധി ദിനം പെരുമ്പാവൂര്‍ നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ ഉദ്ഘാടനം ചെയ്തു. റെയില്‍ നിഗം ലിമിറ്റഡ് ഡയറക്ടര്‍ ഡോ. എം.വി. നടേശൻ അധ്യക്ഷത വഹിച്ചു. കൊല്ലം നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. തോട്ടുവ മംഗലഭാരതി അധ്യക്ഷ സ്വാമിനി ജ്യോതിര്‍മയി ഭാരതി, മലയാറ്റൂര്‍ നാരായണ ഗുരുകുലം കാര്യദര്‍ശി സ്വാമി ശിവദാസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി. ലീലാമണി, ഒക്കല്‍ ഗുരുധര്‍മ പ്രചാരണസഭ ജനറല്‍ കണ്‍വീനര്‍ എം.വി. ജയപ്രകാശ്, സ്റ്റഡി സര്‍ക്കിള്‍ താലൂക്ക് സെക്രട്ടറി എം.എസ്. സുരേഷ്, കമ്മിറ്റി അംഗങ്ങളായ വിനോദ് അനന്തന്‍, എം.എസ്. പദ്മിനി, എ.കെ. മോഹനന്‍, ഗുരുകുല ബാലലോകം കണ്‍വീനര്‍ കെ.എസ്. അഭിജിത്, അശ്വതി സജി, ഭാരതി രാജപ്പന്‍, ദേവദാസ് ശാന്തി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story