Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:41 AM IST Updated On
date_range 16 May 2022 5:41 AM ISTകലോത്സവത്തിലെ അടിപിടി: വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
text_fieldsbookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കലോത്സവ സമാപന രാത്രിയിൽ നടന്ന അടിപിടിയിൽ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൻെററിൽനിന്ന് എത്തിയ എസ്.എഫ്.ഐ, എ ബി.വി.പി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. മൂകാഭിനയം അവതരിപ്പിക്കുന്ന പ്രമേയത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് അടിപിടിയിൽ കലാശിച്ചത്. ഒരു വിദ്യാർഥിനിയെ കാമ്പസിൽ രാത്രി തടഞ്ഞ് അസഭ്യം പറയാൻ ചില വിദ്യാർഥികൾ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. കാമ്പസിൽനിന്ന് റോഡിലേക്ക് ഓടിയ വിദ്യാർഥിനികൾ അടക്കമുള്ളവരെ പൊലീസ് വാഹനത്തിലാണ് രക്ഷപ്പെടുത്തി തിരുവനന്തപുരത്തിന് കയറ്റിവിട്ടത്. കണ്ടാൽ അറിയാവുന്ന എട്ടുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story