Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTഗ്രോബാഗുകൾ വിതരണം ചെയ്തു
text_fieldsbookmark_border
കോതമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പ്രകാരം കുട്ടികളിൽ കാർഷിക അറിവുകൾ പകരാൻ പിണ്ടിമന കൃഷിഭവൻ പരിധിയിലെ 16 അംഗൻവാടികൾക്ക് സൗജന്യമായി . പിണ്ടിമന സർവിസ് സഹകരണ ബാങ്കിൻെറ സഹകരണത്തോടെ ഓരോ അംഗൻവാടിക്കും 25 ഗ്രോബാഗ് വീതമാണ് ലഭ്യമാക്കിയത്. ഏപ്രിലിൽ മുത്തംകുഴി അംഗൻവാടിയിൽ തുടക്കംകുറിച്ച് പഞ്ചായത്തിലാകെ നടപ്പാക്കുന്ന കൃഷികളുടെ തുടർച്ചയായാണ് ഗ്രോബാഗുകൾ വിതരണം ചെയ്തത്. ഗ്രോബാഗ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു നിർവഹിച്ചു. പിണ്ടിമന സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് സണ്ണി വേളൂക്കര അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി ചെയർപേഴ്സൻ സിബി പോൾ, പഞ്ചായത്തംഗങ്ങളായ വിൽസൺ കെ. ജോൺ, സിജി ആന്‍റണി, ലത ഷാജി, ടി.കെ. കുമാരി, സി.ഡി.എസ് ചെയർപേഴ്സൻ ഉഷ ശശി, ബെന്നി പുതുക്കയിൽ, മോളി ജോസഫ്, മഹിപാൽ മാതാളിപ്പാറ, പി.പി. എൽദോസ്, എൽദോസ് തുടുമ്മൽ, ഷീല ദിലീപ്, രാധ മോഹനൻ, അംഗൻവാടി ടീച്ചർമാർ, കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസി. വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 1 grow പിണ്ടിമന കൃഷിഭവൻ പരിധിയിലെ അംഗൻവാടി കുട്ടികൾക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
