Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:39 AM IST Updated On
date_range 16 May 2022 5:39 AM ISTകാറ്റിലും മഴയിലും നാശനഷ്ടം
text_fieldsbookmark_border
പെരുമ്പാവൂര്‍: മേഖലയില്‍ മഴയും കാറ്റും മൂലം മരങ്ങള്‍ കടപുഴകി. ഞായറാഴ്ച പുലര്‍ച്ച മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് മരങ്ങള്‍ വീണത്. കാഞ്ഞിരക്കാട്, വല്ലംചൂണ്ടി, കൂവപ്പടി, കൂട്ടുമഠം എന്നിവിടങ്ങളില്‍ മരങ്ങള്‍ നിലംപൊത്തി. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം നിലച്ചു. തോടുകള്‍ നിറഞ്ഞ് പാടശേഖരങ്ങളിലേക്കും പറമ്പുകളിലേക്കും വെള്ളമൊഴുകി. പാത്തിപ്പാലം, പാലക്കാട്ടുതാഴം, പഴയപാലം, പുത്തന്‍പാലം തോടുകള്‍ നിറഞ്ഞ് ഒഴുകുകയാണ്. 2018, 19 വര്‍ഷങ്ങളിലെ മഴക്കാലത്ത് പ്രളയത്തില്‍ മുങ്ങിയ തോടുകളാണിവ. എം.സി റോഡില്‍ വല്ലം ജങ്ഷന് സമീപം പുലര്‍ച്ച നാലിന് റോഡിന് കുറുകെ മരം മറിഞ്ഞു വീണു. പെരുമ്പാവൂര്‍ അഗ്നിരക്ഷ സേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കി റോഡ് സഞ്ചാരയോഗ്യമാക്കി. അഗ്നിരക്ഷ സേന ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. em pbvr 1 Wood Cutting കൂവപ്പടി പോളിടെക്നിക്കിന് സമീപം കാറ്റില്‍ മറിഞ്ഞ വാകമരം അഗ്നിരക്ഷ സേന മുറിച്ചുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
