Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിച്ച് അരവിന്ദ് കെജ്​രിവാൾ

text_fields
bookmark_border
കൊച്ചി: ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടത്തുന്ന ഭക്ഷ്യസുരക്ഷ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്​രിവാൾ. കിഴക്കമ്പലത്ത് ട്വന്‍റി20യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസംഗമത്തിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ മാർക്കറ്റ് അധികൃതർ സജ്ജീകരണങ്ങളുമായി തയാറായിരുന്നു. കെജ്​രിവാൾ എത്തുന്നതിന് മുമ്പെ ഭക്ഷ്യസുരക്ഷ മാർക്കറ്റിലെത്തിയ ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് സംവിധാനങ്ങൾ വിലയിരുത്തി. തുടർന്ന് കെജ്​രിവാളിനെ സ്വീകരിച്ച സാബു ജേക്കബ് മാർക്കറ്റിലെ പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകി. കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന രീതിയെക്കുറിച്ചും സംരംഭത്തിന്‍റെ ഗുണഭോക്താക്കളെക്കുറിച്ചും വിശദീകരിച്ചു. ഈ സമയത്ത് മാർക്കറ്റിൽ എത്തിയ ഉപഭോക്താക്കളോടും ജീവനക്കാരോടും സംസാരിച്ചാണ് കെജ്​രിവാൾ മടങ്ങിയത്. തുടർന്ന് ഗോഡ്സ് വില്ലയിലും കെജ്​രിവാൾ എത്തി. ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മികച്ചതാണെന്ന് കെജ്​രിവാൾ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story