Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.സി പ്രവർത്തിച്ചില്ല;...

എ.സി പ്രവർത്തിച്ചില്ല; വിമാനം വൈകി

text_fields
bookmark_border
നെടുമ്പാശ്ശേരി: എ.സി പ്രവർത്തിക്കാതായതിനെ തുടർന്ന് വിമാനം മണിക്കൂറുകളോളം വൈകി. ചൂട് സഹിക്കാനാവാതെ യാത്രക്കാർ വിമാനത്തിൽ നിന്നുമിറങ്ങി. ഞായറാഴ്ച രാവിലെ 10.40ന് കൊച്ചിയിൽനിന്നും ദുബൈയിലേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ വിമാനമാണ് വൈകിയത്. വിമാനത്തിൽ കുട്ടികളടക്കം 229 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരെ രാവിലെ 10.15ഓടെ വിമാനത്തിൽ പ്രവേശിപ്പിച്ചിരുന്നു. വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് എ.സി പ്രവർത്തിക്കുന്നില്ലെന്ന്​ അറിയുന്നത്. ചൂട് സഹിക്കാനാവാതെ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വിമാനത്തിൽനിന്ന്​ റാമ്പിലേക്ക്​ ഇറക്കി നിർത്തി. വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റാമ്പായതിനാൽ ഇവിടെ എ.സി ഉണ്ടായിരുന്നത് ആശ്വാസമായി. എന്നാൽ, സമയം വൈകിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. വിമാനം വൈകുമെങ്കിൽ വിമാനത്താവളത്തിൽ വിശ്രമിക്കാൻ സൗകര്യം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. തകരാർ പരിഹരിച്ചശേഷം ഉച്ചക്കുശേഷം 2.20-ഓടെയാണ് വിമാനം ദുബൈയിലേക്ക്​ പറന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story