Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകതിന പൊട്ടിത്തെറിച്ചു ...

കതിന പൊട്ടിത്തെറിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു

text_fields
bookmark_border
KTD OUSEPH 72 കതിന പൊട്ടിത്തെറിച്ച്​ പരിക്കേറ്റ വയോധികൻ മരിച്ചു കോട്ടയം: പെരുന്നാൾ വെടിക്കെട്ടിനിടെ കതിന പൊട്ടിത്തെറിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോട്ടയം പാറമ്പുഴ ചള്ളിമറ്റം വീട്ടിൽ മച്ചാൻ കുഞ്ഞുമോൻ എന്ന ഔസേഫാണ്​ (72) മരിച്ചത്. ഇക്കഴിഞ്ഞ 10ന് പൊൻപള്ളിയിലെ പെരുന്നാളിനിടെയാണ് സംഭവം. രാവിലെ നടന്ന കുർബാനക്കിടെ മാലപ്പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ്​ സമീപത്തുണ്ടായിരുന്ന മറ്റ് പടക്കങ്ങളും കത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാലങ്ങളായി ഔസേഫിന്റെ കുടുംബമാണ് പൊൻപള്ളി പള്ളിയിൽ വെട്ടിക്കെട്ട് നടത്തുന്നത്. ഈസ്റ്റ് പൊലീസ് കേസെടുത്തു. ഭാര്യ: ലീലാമ്മ. മക്കൾ: പരേതനായ ബിജു, ബിൻസി, ബിബിൻ. മരുമക്കൾ: ജിഷ, ഷാജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story