Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTഅന്വേഷണ മികവിന് അനുമോദനം
text_fieldsbookmark_border
ആലുവ: മികച്ചരീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ വളരെ പെട്ടെന്ന് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന കേസുകളുടെ പ്രതിമാസ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അനുമോദനപത്രം നൽകി ആദരിച്ചത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലെയും പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെയും പ്രതികളെ പിടികൂടിയ അന്വേഷണ സംഘാംഗങ്ങൾക്കും ഈ കേസുകളിൽ ഇവരെ സഹായിച്ച സൈബർ സെൽ ഉദ്യോഗസ്ഥർക്കുമാണ് അനുമോദനപത്രം നൽകിയത്. ചെങ്ങമനാട് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ എ.ബി. സിനിമോൻ, ഇ.കെ. രാജേഷ് കുമാർ, സി.പി.ഒമാരായ ലിൻസൻ പൗലോസ്, കെ.പി. സെബാസ്റ്റ്യൻ, കെ.ആർ. കൃഷ്ണരാജ്, കെ.എച്ച്. സജിത്ത്, ജോയ് വർഗീസ്, പെരുമ്പാവൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി, സൈബർ സെല്ലിലെ എം.എസ്. സിജു, ജോജോ ജോർജ് എന്നിവർക്കാണ് അനുമോദനപത്രം ലഭിച്ചത്. ea yas1 police മികച്ചരീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ആദരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story