Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTവൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം: ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം നടത്തി
text_fieldsbookmark_border
എടവനക്കാട്: വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷന്‍ അപ്ക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം നടത്തി. വാച്ചാക്കല്‍ ജങ്ഷനില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രാമകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പ്രഫ. കെ.എസ്. പ്രദീപ്, അഡ്വ. വി.പി. സാബു, അനില്‍ പ്ലാവിന്‍സ്, കെ. ചന്ദ്രശേഖരന്‍, പി.കെ. ഭാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. മുഹമ്മദ് ഹാത്ത, എസ്.എന്‍.ഡി.പി വൈപ്പിന്‍ യൂനിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോസഫ് ബേസില്‍ മുക്കത്ത്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story