Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTഉത്തരവാദിത്ത ടൂറിസം: പ്രത്യേക സംഘം പുത്തൻവേലിക്കര സന്ദർശിച്ചു
text_fieldsbookmark_border
പറവൂർ: അതിജീവന പാതയിലൂന്നിയ സഞ്ചാര ലക്ഷ്യസ്ഥാനമായി പുത്തൻവേലിക്കര ലോക ഭൂപടത്തിലേക്ക്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെ 15 അംഗ സംഘം പുത്തൻവേലിക്കര പഞ്ചായത്ത് സന്ദർശിച്ചു. കേരള ട്രാവൽ മാർട്ടിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ ഐ.ടി.ബി ബെർലിൻ പ്രതിനിധി റിക ജീൻ-ഫ്രാൻകോയിസ്, റെയർ ഇന്ത്യ, ഗ്രീവ്സ് ടൂർസ്, ദ ബ്ലൂ യോൻഡർ എന്നീ അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂർ കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനകാലത്ത് അതിജീവനത്തിനും സുസ്ഥിര വികസനത്തിനുമായി പുത്തൻവേലിക്കര കമ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ഇവിടെ രണ്ട് വർഷമായി നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനായിരുന്നു സന്ദർശനം. ഇതുവഴി അതിജീവനത്തിന്റെ പാതയിലൂന്നിയ ഒരു സഞ്ചാര ലക്ഷ്യസ്ഥാനമായി പുത്തൻവേലിക്കരയെ ലോക വിനോദസഞ്ചാര മേഖലക്ക് പരിചയപ്പെടുത്താനുള്ള സാധ്യതകളും അവർ വിലയിരുത്തി. പടം EA PVR utharavadithy tourism 5 ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി 15 അംഗ സംഘം പുത്തൻവേലിക്കര പഞ്ചായത്ത് സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
