Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTഭൂമി നല്‍കിയവരെ ആദരിച്ചു
text_fieldsbookmark_border
മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലക്കുവേണ്ടി ഭൂമി സംഭാവന നല്‍കിയവരെ ആദരിച്ചു. രാജന്‍ എബ്രാന്തിരി, മുന്‍ ലൈബ്രേറിയന്‍മാരായ കെ. കുഞ്ഞുമണി, നളിനി ഭാസ്‌കരന്‍, കെ.എസ്. ഓമനക്കുട്ടന്‍ എന്നിവരെ ആദരിക്കുകയും വിവിധ പരീക്ഷകളില്‍ വിജയികളായ വിദ്യാർഥികള്‍ക്ക് സമ്മാനങ്ങളും നല്‍കി. ആദരവ്-2022ന്റെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം വി.ആര്‍. മുരുകേശന്‍ നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജദേവി അധ്യക്ഷതവഹിച്ചു. വി.കെ. മുരളീധരന്‍, ജെലിന്‍ കുമ്പളം, എന്‍.പി. മുരളീധരന്‍, വിജയന്‍ മാവുങ്കല്‍, പി.വി. രാജീവ്, കെ.ആര്‍. കൃഷ്ണകുമാര്‍, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജ വല്ലഭന്‍, ജോ. സെക്രട്ടറി കെ.എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Aadharavu കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലക്കുവേണ്ടി ഭൂമി നല്‍കിയവരെ ആദരിക്കുന്നു (പടം) മസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
