Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:45 AM IST Updated On
date_range 15 May 2022 5:45 AM ISTപെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം -എം.എൽ.എ
text_fieldsbookmark_border
കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിൽനിന്ന് വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഓൾ കേരള കേന്ദ്രീയ വിദ്യാലയ സംഘതാൻ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പി.എസ്. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. അഗസ്റ്റിൻ ചാലിൽ, ജോ. സെക്രട്ടറി ചന്ദ്രകുമാരി, പി.വി. ജോസഫ്, രാമകൃഷ്ണൻ നായർ, സി.കെ.വി. കുറുപ്പ്, എൻ. സദാനന്ദൻ, കൃഷ്ണകുമാർ, പി. ബാലകൃഷ്ണകുമാർ, പി.എൻ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. എ.കെ.ഇ.വി.എസ്.ഇ.എ സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടനവും ടി.ജെ. വിനോദ് നിർവഹിച്ചു. സംസ്ഥാന ഭാരവാഹികൾ: സി. എബ്രഹാം ജോൺ ( പ്രസി), ലിസമ്മ ദാനിയൽ (വൈസ് പ്രസി), പി.ജി. രാജു (സെക്ര), റാം മോഹൻ (ജോ. സെക്ര), സൂസമ്മ അഗസ്റ്റിൻ (ട്രഷ). ഫോട്ടോ : EC Pensioners ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച കേന്ദ്രീയ വിദ്യാലയ ജീവനക്കാരുടെ സംഘടന എ.കെ.ഇ.വി.എസ്.ഇ.എ കൊച്ചിയിൽ സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story