Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോർപറേഷൻ...

കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്​: ഇന്ന്​ കൊട്ടിക്കലാശം

text_fields
bookmark_border
കൊച്ചി: ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന കോർപറേഷൻ ഡിവിഷൻ 62ൽ ഞായറാഴ്ച കൊട്ടിക്കലാശം. ചൊവ്വാഴ്ചയാണ്​ തെരഞ്ഞെടുപ്പ്​. മൂന്ന്​ മുന്നണി സ്ഥാനാർഥികളും ഡിവിഷനിൽ നടത്തിയത്​ വാശിയേറിയ പ്രചാരണമാണ്​. ബി.ജെ.പി കൗണ്‍സിലറായിരുന്ന മിനി ആര്‍.മേനോന്‍റെ മരണത്തെ തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. കഴിഞ്ഞതവണ 271 വോട്ടിന്‍റെ ഭൂരിപക്ഷമാണ്​ അവർ നേടിയത്​. ഇടതുപക്ഷത്ത്​ സി.പി.ഐ സ്ഥാനാർഥിയായി കാരക്കാമുറി കോട്ടപ്പുറത്ത്​ വീട്ടിൽ എസ്​. അശ്വതി, യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസി​ന്‍റെ അനിത വാര്യർ, ബി.ജെ.പി സ്ഥാനാർഥിയായി മഹിള മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ എന്നിവരാണ്​ മത്സര രംഗത്ത്​. ജേണലിസം ബിരുദധാരിയാണ് എസ്​. അശ്വതി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയാണ് അനിത വാര്യർ. കോർപറേഷൻ ഭരണത്തെ സംബന്ധിച്ച്​ അത്ര നിർണായകമല്ലെങ്കിലും മൂന്നു മുന്നണി സ്ഥാനാർഥികളും കൊടുമ്പിരികൊള്ളുന്ന പ്രചാരണമാണ്​ നടത്തിയത്​​. ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ ഭാഗമായി വനിതകളുടെ മോട്ടോർ സൈക്കിൾ റാലി സുരേഷ്​ ഗോപി എം.പി ഉദ്​ഘാടനംചെയ്തു. രാജേന്ദ്ര മൈതാനത്തിൽ നിന്നായിരുന്നു റാലി. ഞായറാഴ്ച കോൺഗ്രസിന്‍റെ കൊട്ടിക്കലാശം ലക്ഷ്മി ആശുപത്രിക്ക്​ സമീപത്തെ മച്ചൂർകടവ്​ കോളനിയിൽനിന്ന്​ കാരക്കാമുറി ഭാഗത്തേക്ക്​ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story