Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂട്ടുകാരിയുടെ വിയോഗം;...

കൂട്ടുകാരിയുടെ വിയോഗം; ഞെട്ടലിൽ സർവകലാശാല വിദ്യാർഥികൾ

text_fields
bookmark_border
കൂട്ടുകാരിയുടെ വിയോഗം; ഞെട്ടലിൽ സർവകലാശാല വിദ്യാർഥികൾ
cancel
കാലടി: ടി.പി. അമയ പ്രകാശ് അപകടത്തിൽ മരിച്ച വാർത്ത വെള്ളിയാഴ്ച അർധരാത്രി ഞെട്ടലോടെയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥികൾ ശ്രവിച്ചത്. അങ്കമാലി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിനു സമീപം കൂട്ടുക്കാർക്കൊപ്പം റോഡ് മുറിച്ചുകിടക്കുന്നതിനിടെ മിനിലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് അപകടം നടന്നത്. സർവകലാശാല കലോത്സവത്തിൽ പങ്കെടുക്കാനാണ് കോഴിക്കോട് വടകര താഴെപാണ്ടി പറമ്പത്ത് വീട്ടിൽ പ്രകാശന്‍റെ മകൾ ടി.പി. അമയ പ്രകാശ് (20) കാലടിയിൽ ബുധനാഴ്ച എത്തിയത്. മാർഗംകളി, ഒപ്പന മത്സരങ്ങളിൽ പങ്കെടുത്തു. മാർഗംകളിക്ക് രണ്ടാം സ്ഥാനവും ഒപ്പനക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. പയ്യന്നൂർ സെന്‍ററിലെ അവസാന വർഷ സംസ്കൃത വിദ്യാർഥിനിയാണ്​ അമയ. ഇനി ഒരിക്കലും തങ്ങൾക്കൊപ്പം കഥപറയാനും നൃത്തം ചെയ്യാനും അമയ ഉണ്ടാവില്ലെന്ന സങ്കടം ഉള്ളിലൊതുക്കിയാണ് കൂട്ടുകാരികൾ കണ്ണീരോടെ സർവകലാശാലയിൽനിന്ന് പോയത്. മരണവാർത്ത അറിഞ്ഞതോടെ രാത്രി വൈകി നടക്കേണ്ട മത്സരങ്ങൾ നിർത്തിവെച്ചു. ചിത്രം-- ടി.പി. അമയ പ്രകാശ് കാലടി സംസ്കൃത സർവകലാശാല കലോത്സവത്തിൽ ഒപ്പന കലാകാരികൾക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story