Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:38 AM IST Updated On
date_range 15 May 2022 5:38 AM ISTചപ്പാത്തിലെ വെള്ളക്കെട്ട് അപകടക്കെണി
text_fieldsbookmark_border
പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡില്‍ കരിമുകള്‍ കാർബണ്‍ കമ്പനിക്ക് സമീപം യായി മാറുന്നു. മഴക്കൊപ്പം ചപ്പാത്തില്‍ വെള്ളക്കെട്ടും തുടങ്ങി. വെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. പരിസരത്തുള്ള കാനകള്‍ മണ്ണും മറ്റും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. ഇത് വാഹനാപകടങ്ങള്‍ക്ക് കാരണമാകും. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. ചപ്പാത്തിന്‍റെ ഭാഗത്ത് എത്തുമ്പോള്‍ പെട്ടെന്ന് വെള്ളക്കെട്ട് കണ്ട് വെള്ളം തെറിക്കാതിരിക്കാന്‍ ഒതുക്കുമ്പോൾ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. എല്ലാ വര്‍ഷവും ഇവിടെ വെള്ളക്കെട്ട് പതിവാണ്. പല പ്രാവശ്യം പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പരാതി കൊടുത്തെങ്കിലും നടപടിയില്ല. വെള്ളം ഒഴുകുന്നതിന് കാനകള്‍ തെളിച്ച് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. പടം. കരിമുകള്‍ കാര്‍ബണ്‍ കമ്പനിക്ക് സമീപം ചപ്പാത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നു (em palli 1)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story