Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്നർ ലോറിയിടിച്ച്...

കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
കണ്ടെയ്നർ ലോറിയിടിച്ച്  സ്കൂട്ടർ യാത്രികൻ മരിച്ചു
cancel
കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു മാവേലിക്കര: മീനുമായി വന്ന കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച്​ ഒരാൾ മരിച്ചു. വെട്ടിയാർ മാങ്കാംകുഴി താജ് മൻസിലിൽ അൻസാരിയാണ്​ (വിമുക്ത ഭടൻ -55) മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ഓടെ കൊച്ചാലുംമൂട് ജങ്ഷന് സമീപമായിരുന്നു സംഭവം. കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്​. ജോലി കഴിഞ്ഞ്​ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഇയാൾ തൽക്ഷണം മരിച്ചു. സ്കൂട്ടറിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ വീടിന്‍റെ മതിലും ഇടിച്ചുതകർത്തു. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭാര്യ: സജീല. മക്കൾ: ഡോ. ആഷിദ, അമിഗ. മരുമകൻ: അസീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story