Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:32 AM IST Updated On
date_range 15 May 2022 5:32 AM ISTപൊള്ളലേറ്റനിലയിൽ കണ്ട യുവതിയും മരിച്ചു
text_fieldsbookmark_border
ആറന്മുള: മൂകരും ബധിരരുമായ ദമ്പതികൾക്കും നാലു വയസ്സുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലിരുന്ന മകൾ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലേടത്ത് അരുണിന്റെ ഭാര്യ ശ്യാമയാണ് (28) ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 75 ശതമാനം പൊള്ളലേറ്റതിനെത്തുടർന്ന് ശ്യാമ വെന്റിലേറ്ററിലായിരുന്നു. ഇവരുടെ മകൾ ആദിശ്രീ വെള്ളിയാഴ്ചയാണ് മരിച്ചത്. ശ്യാമയുടെ സംസ്കാരം ഞായറാഴ്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം ഉച്ചയോടെ മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മരിച്ച ആദിശ്രീയുടെ സംസ്കാരം ശനിയാഴ്ച തിരുവനന്തപുരത്ത് അമ്മ ശ്യാമയുടെ വീട്ടുവളപ്പിൽ നടത്തി. ഈ മാസം ആറാം തീയതി പുലർച്ചെയാണ് ശ്യാമയെയും ആദിശ്രീയെയും ആറന്മുളയിലെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരുണിനും പൊള്ളലേറ്റിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമയുടെ പിതാവ് മോഹനൻ നായർ പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
