Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ വൻ ലഹരിമരുന്ന്...

പറവൂരിൽ വൻ ലഹരിമരുന്ന് വേട്ട: അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ

text_fields
bookmark_border
പറവൂരിൽ വൻ ലഹരിമരുന്ന് വേട്ട: അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ
cancel
പറവൂർ: ലഹരിയും ലൈംഗികതയും ഒരുമിച്ച് ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഓയോ റൂമുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിൽപന സംഘത്തെ പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. ഇവരിൽനിന്നു എം.ഡി.എം.എ, കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. സിനിമ- സീരിയൽ മേഖലയിൽ ലഹരിവസ്തുക്കൾ കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് നിഗമനം. ഡി.ജെ പാർട്ടികളിൽ സജീവമായ കൊയിലാണ്ടി ചക്കിട്ടപാറ സ്വദേശി രാജേഷ്, ഓയോ റൂം മാനേജർ മുകുന്ദപുരം വെള്ളാങ്ങല്ലൂർ സ്വദേശി വിഷ്ണുദേവ്, സിനിമ-സീരിയൽ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന എളമക്കര പുതുക്കലവട്ടം സ്വദേശി ബാസിം എന്ന റിയാസ്, സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കോഴിക്കോട് രാമനാട്ടുകര സ്വദേശി അഫ്സൽ, ഓയോ റൂമുകളിൽ പെൺകുട്ടികളെ എത്തിച്ചു നൽകുന്ന മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ 18നും 35നും ഇടക്ക് പ്രായമുള്ളവരാണ്. വേഗത്തിൽ പണം സമ്പാദിക്കാനാണ് പ്രതികൾ ലഹരി വിൽപന രംഗത്തേക്ക് കടന്നത്. പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി രാജേഷിനെ പിടികൂടിയ ശേഷം നടത്തിയ അന്വേഷണം എറണാകുളം ഇടപ്പള്ളിയിലെ സൗപർണിക ഓയോ റൂമിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് കൂടുതൽ എം.ഡി.എം.എയും കഞ്ചാവും ഹഷീഷ് ഓയിലും കണ്ടെത്തിയത്. വാട്​സ്​ആപ് വഴി ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയും ആവശ്യക്കാർക്ക് സ്ഥലവും സൗകര്യവും ഒരുക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നത്. റെയ്ഡ് സമയത്തും ഇവരുടെ ഫോണിലേക്ക് വീട്ടമ്മമാരും സിനിമ മേഖലയിലുള്ളവരും ബന്ധപ്പെട്ടിരുന്നുവത്രെ. അസി. എക്സൈസ് ഇൻസ്പെക്ടർ വി.എം. ഹാരിസ്, പ്രിവന്‍റീവ് ഓഫിസർ വി.എസ്. ഹനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ശ്രീജിത്ത്, ഒ.എസ്. ജഗദീഷ്, വനിത സി.ഇ.ഒ എം.എ. ധന്യ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. ചിത്രം ER PVR 1 paravuril van lahari vetta പറവൂരിൽ ലഹരിമരുന്ന് വേട്ടയിൽ പിടിയിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story