Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:50 AM IST Updated On
date_range 14 May 2022 5:50 AM ISTഫ്ലാറ്റിലെ സ്യൂട്ടിൽനിന്ന് എം.ഡി.എം.എയുമായി വിദ്യാർഥികൾ പിടിയിൽ
text_fieldsbookmark_border
കളമശ്ശേരി: സ്വകാര്യ ഫ്ലാറ്റിലെ സ്യൂട്ടിൽ നിന്ന് ലഹരിമരുന്നുമായി പെൺകുട്ടി അടക്കം ആറ് വിദ്യാർഥികൾ പിടിയിൽ. ഇടപ്പള്ളി ടോൾ വി.പി. മരയ്ക്കാർ റോഡിൽ ഹരിത ഫ്ലാറ്റിലാണ് സംഭവം. എട്ട് ഗ്രാമോളം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തതായാണ് പൊലീസ് നൽകുന്ന സൂചന. ആലപ്പുഴയിൽനിന്നുള്ള രണ്ട് വിദ്യാർഥികളാണ് ഇവിടെ മുറികളെടുത്തിട്ടുള്ളത്. പരീക്ഷ എഴുതാൻ വന്നവരാണെന്നാണ് കെയർടേക്കർമാർ പറയുന്നത്. പരിശോധന രാത്രി വൈകിയും നടക്കുകയാണ്. ജില്ലയിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നും പറയുന്നു. ഇതിനുമുമ്പും ഇവിടെനിന്ന് ലഹരി ഉൽപന്നം പിടികൂടിയിരുന്നതായി പ്രദേശവാസികൾ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story