Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കിൽ ലഡാക്കിലേക്ക്...

ബൈക്കിൽ ലഡാക്കിലേക്ക് യാത്ര നടത്തിയ അമ്മയും മകനും ഇന്ന് തിരിച്ചെത്തും

text_fields
bookmark_border
ബൈക്കിൽ ലഡാക്കിലേക്ക് യാത്ര നടത്തിയ അമ്മയും മകനും ഇന്ന് തിരിച്ചെത്തും
cancel
പറവൂർ: രണ്ടുവർഷത്തെ ആഗ്രഹത്തിനൊടുവിൽ മോട്ടോർ ബൈക്കിൽ ലഡാക്കിലേക്ക് സാഹസികയാത്ര നടത്തിയ അമ്മയും മകനും ശനിയാഴ്ച നാട്ടിൽ തിരിച്ചെത്തും. വ്യാഴാഴ്ച രാത്രി ബംഗളൂരുവിൽ എത്തിയ ഇവർ നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചതാണിത്​. ഏപ്രിൽ 20നാണ് ഏഴിക്കര കടക്കര സ്വദേശികളായ സിന്ധു കുട്ടനും (50), മകൻ ഗോപകുമാറും (26) ലഡാക്കിലേക്ക് ബൈക്കിൽ സാഹസികയാത്ര പുറപ്പെട്ടത്. സിന്ധു മഹാരാജാസ് കോളജിലെ കാന്‍റീൻ ജീവനക്കാരിയാണ്. ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്​മാനും. രണ്ട് വർഷത്തെ തയാറെടുപ്പിന് ശേഷമായിരുന്നു യാത്ര. അമ്മയും മകനും മാറിമാറി ബൈക്ക് ഓടിച്ചാണ് ലഡാക്കിന് 50 കി.മീ. അകലെയുള്ള കർദുങ്​​ലാ വരെ എത്തിയത്. ഗോവ, പുണെ, മഹാരാഷ്ട്ര, ജയ്പൂർ, ശ്രീനഗർ വഴിയാത്ര ചെയ്ത് ഈ മാസം രണ്ടിനാണ് ലഡാക്കിലെത്തിയത്. ഇവരുടെ യാത്രവിവരമറിഞ്ഞ മലയാളി ജവാൻ അവിടെ കാത്തുനിൽപുണ്ടായിരുന്നു. അവർ ഭക്ഷണവും വെള്ളവും നൽകി. ഓക്സിജ‍ൻെറ കുറവ് മൂലം വൈകാതെ തിരിച്ചയച്ചു. മണാലി വഴിയായിരുന്നു മടക്കയാത്ര. ചിത്രം EA PVR bikil 3 സിന്ധുവും മകനും ലഡാക്കിൽ നിന്നുള്ള മടക്കയാത്രയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story