Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:48 AM IST Updated On
date_range 14 May 2022 5:48 AM ISTപൊതുകിണർ ഇടിഞ്ഞുതാഴ്ന്നു
text_fieldsbookmark_border
പറവൂർ: ഏഴിക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിന് സമീപത്തുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പൊതുകിണറിൻെറ മുകളിലേക്കു കെട്ടി നിർത്തിയിരുന്ന അരമതിലാണ് ഇടിഞ്ഞത്. കാറ്റോ മഴയോ ഒന്നും ഈ സമയത്ത് ഉണ്ടായിരുന്നില്ല. 1960ൽ എൻ.ഇ.എസ് പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്താണ് കിണർ നിർമിച്ചത്. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെ അപകടാവസ്ഥയിലായിരുന്ന കിണർ മൂന്നുമാസം മുമ്പ് പഞ്ചായത്ത് നവീകരിച്ചിരുന്നു. എന്നാൽ, വശങ്ങൾ തേച്ചുബലപ്പെടുത്താത്തതാകാം ഇടിയാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. EA PVR pothu kinar 1 നന്ത്യാട്ടുകുന്നത്ത് പൊതുകിണർ ഇടിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
