Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:43 AM IST Updated On
date_range 14 May 2022 5:43 AM ISTകനാലിൽ വീണ മ്ലാവിന് രക്ഷകരായി വനപാലകർ
text_fieldsbookmark_border
മലയാറ്റൂർ: മണപ്പാട്ട്ചിറ അടിവാരം ഭാഗത്തെ ഇടമലയാർ കനാലിൽ വീണ മ്ലാവിനെ കുരിശുമുടി-കോടനാട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകർ രക്ഷപ്പെടുത്തി പെരുംതോട് വനത്തിൽ കയറ്റിവിട്ടു. വെള്ളിയാഴ്ച രാവിലെ ചിറയുടെ പരിസരത്ത് നിന്നിരുന്ന മ്ലാവ് പിന്നീടാണ് കനാലിൽ വീണത്. ഇതിലെ പ്രഭാതസവാരിക്ക് വന്നവരാണ് വിവരം വനപാലകരെ അറിയിച്ചത്. ഏഴുമാസം പ്രായമുള്ള മ്ലാവിന് 40 കിലോ തൂക്കംവരും. ഉദ്യോഗസ്ഥരായ ജയപ്രകാശ്, സാബു, രാഗേഷ് സനൽ, വിനീത്, അരുൺ, പ്രദീപ്, ബിപിൻകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചിത്രം-: മണപ്പാട്ട് ചിറക്ക് സമീപം ഇടമലയാർ കനാലിൽ വീണ മ്ലാവിനെ കരക്കുകയറ്റി വനപാലകർ വനത്തിലേക്ക് വിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
