Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:43 AM IST Updated On
date_range 14 May 2022 5:43 AM ISTമണ്ണ് കടത്ത് വിവാദം: കെ.എസ്.ടി.പി പരാതി നൽകി
text_fieldsbookmark_border
മൂവാറ്റുപുഴ: മണ്ണ് കടത്തൽ വിവാദം കത്തുന്നതിനിടെ പൊലീസിൽ പരാതി നൽകി കെ.എസ്.ടി.പി അധികൃതർ. കക്കടാശ്ശേരി-കാളിയാർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾ മണ്ണ് മറിച്ചുവിറ്റ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.ടി.പി പൊലീസിനു കത്ത് നൽകിയത്. റോഡിനു വീതി കൂട്ടി നിർമിക്കാൻ വേണ്ടി സ്വകാര്യ വ്യക്തികൾ വിട്ടുനൽകിയ ഭൂമിയിൽനിന്നുള്ള മണ്ണ് ഒരു സംഘമാളുകൾ മറിച്ചുവിറ്റത് വിവാദമായതിനു പിന്നാലെയാണ് കെ.എസ്.ടി.പിയുടെ പരാതി. സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണെടുത്ത് കടത്താൻ ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കെ.എസ്.ടി.പി അസി. എൻജിനീയർ പരാതി നൽകിയത്. സ്വകാര്യ വ്യക്തികൾ നൽകിയ ഭൂമിയിൽനിന്നു മണ്ണ് കടത്താൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്ന് കെ.എസ്.ടി.പി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story