Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിനിക്ക്...

വിദ്യാർഥിനിക്ക് വിദ്യാഭ്യാസ വായ്പ ഉടൻ അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
​കൊച്ചി: പി​ന്നാക്ക വികസന കോർപറേഷനിൽ 10 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ നൽകിയ ബി.എ.എം.എസ് വിദ്യാർഥിനിക്ക് തടസ്സവാദങ്ങൾ ഉന്നയിക്കാതെ ഉടൻ വായ്പ അനുവദിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളജിലെ ബി.എ.എം.എസ് വിദ്യാർഥിനി കോർപറേഷനിൽ സമർപ്പിച്ച പ്രമാണത്തി‍ൻെറ ഈടിൽ വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്നാണ് ഉത്തരവ്. പിന്നാക്ക വികസന വകുപ്പ് സെക്രട്ടറിക്കും കോർപറേഷൻ എം.ഡിക്കുമാണ് ഉത്തരവ് നൽകിയത്. ഒരു ബാധ്യതയുമില്ലാത്ത അഞ്ച്​ സെന്‍റി‍ൻെറ പ്രമാണമാണ് വിദ്യാർഥിനി ഈടായി നൽകിയത്. എന്നാൽ, അപേക്ഷ പരിഗണിച്ച കോർപറേഷൻ അഞ്ച്​ സെന്റിന്റെ മൂന്ന്​ മുന്നാധാരങ്ങൾ കൂടി ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പള സർട്ടിഫിക്കറ്റ് നൽകിയപ്പോൾ അതിലും തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story