Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂട്ടര്‍ വീടിന്റെ...

സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച്​ ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച്​  ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
cancel
മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡില്‍ സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച്​ രണ്ടുപേര്‍ മരിച്ചു. ഈരേഴ വടക്ക് കാട്ടില്‍ കിഴക്കതില്‍ രാജേഷ് (കൊച്ചുമോന്‍ -54), ഇയാളുടെ ഇളയമ്മയുടെ മകന്‍ ഈരേഴ വടക്ക് ശ്രീശൈലത്തില്‍ അമ്പിക്കുട്ടന്‍ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറ ജങ്ഷന് സമീപമായിരുന്നു അപകടം. ചെട്ടികുളങ്ങരയില്‍നിന്ന് മാന്നാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ജങ്ഷനിലെ വളവില്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കായംകുളം ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും മതില്‍, കിണര്‍ നിര്‍മാണ തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ പോസ്റ്റ്​മോർട്ടത്തിനുശേഷം ഉച്ചയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും. രാധയാണ് രാജേഷിന്‍റെ ഭാര്യ. മകൻ: അരുൺകുമാർ. മരുമകൾ: അമ്മു. അമ്പിക്കുട്ടന്‍റെ ഭാര്യ: വർണ. മകൾ: അഖില. ഫോട്ടോ സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച്​ മരിച്ച അമ്പിക്കുട്ടൻ, രാജേഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story