Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്നാർ പുഴയില്‍...

മൂന്നാർ പുഴയില്‍ അജ്ഞാത മൃതദേഹം

text_fields
bookmark_border
മൂന്നാര്‍: പഴയ മൂന്നാറിലെ ഡി.ടി.പി.സി ഓഫിസിനു പിന്നിലെ മുതിരപ്പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ഡി.ടി.പി.സി ഓഫിസിലെ ജീവനക്കാരാണ് മൃതദേഹം പുഴയിലൂടെ ഒഴുകിവരുന്നതു കണ്ടത്. മൃതദേഹം തീരത്ത് എത്തിച്ച്​ പൊലീസിനെ അറിയിച്ചു. പൊലീസ്​ മേല്‍നടപടി സ്വീകരിച്ചു. ഡിവൈ.എസ്.പി കെ.ആര്‍. മനോജ്, സി.ഐ മനേഷ് കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം തിരിച്ചറിയാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story