Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:44 AM IST Updated On
date_range 13 May 2022 5:44 AM ISTപുത്തൻതോട് ഭാഗത്തെ വടവൃക്ഷം ഭീഷണിയാകുന്നു
text_fieldsbookmark_border
ചെങ്ങമനാട്: അത്താണി-പറവൂർ റോഡരികിൽ പലഭാഗത്തും പടർന്നു പന്തലിച്ച കൂറ്റൻ വടവൃക്ഷങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പുത്തൻതോട് ഐ.ഒ.സി ഗ്യാസ് ഏജൻസീസ് ഓഫിസിന് സമീപം റോഡിന്റെ സമീപത്തെ 25 അടിയിലേറെ ഉയരമുള്ള വൃക്ഷം പടർന്നുപന്തലിച്ച് കൂറ്റൻ ശിഖരങ്ങൾ നിറഞ്ഞ് റോഡിൽ നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ചെങ്ങമനാട് നമ്പർവൺ ലിഫ്റ്റ് ഇറിഗേഷൻ കനാലിനോട് ചേർന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മരം ഭീഷണി ഉയർത്തി ചാഞ്ഞുനിൽക്കുന്നത്. കാറ്റിൽ പലതവണ കൂറ്റൻ മരക്കൊമ്പുകൾ വീണ് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശക്തമായ മഴയും കാറ്റുമുണ്ടാകുമ്പോൾ മരം ആടിയുലഞ്ഞ് കൊമ്പുകൾ ഒടിഞ്ഞ് നിലം പൊത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം വഴിയാത്രക്കാരിയായ വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീതിയില്ലാത്ത ഇടുങ്ങിയ റോഡിന്റെ അരികിൽ ജീവപായമുണ്ടാക്കുന്ന വടവൃക്ഷം വെട്ടിമാറ്റുകയോ, മരക്കൊമ്പുകൾ മുറിച്ചുമാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സമീപവാസിയും പൊതുപ്രവർത്തകനുമായ തേയ്ക്കാനത്ത് ജോസ് തളിയത്ത് എം.പി, എം.എൽ.എ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് ജോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
