Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷോക്കിനെ ഭയക്കാതെ...

ഷോക്കിനെ ഭയക്കാതെ പോസ്റ്റിൽ കയറാം; ജീവനക്കാർക്ക്​ സ്​കൈ ലിഫ്​റ്റ്​ സംവിധാനം

text_fields
bookmark_border
കൊച്ചി: കെ.എസ്​.ഇ.ബി ജീവനക്കാരുടെ ജോലിക്കിടയിലുള്ള അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ജോലി സുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ സ്​കൈ ലിഫ്​റ്റ്​ സംവിധാനം. എറണാകുളം ഡിവിഷന്​ കീഴിലാണ്​ ജില്ലയിൽ പരീക്ഷണാർഥത്തിൽ സ്​കൈലിഫ്​റ്റ്​ ( ഏരിയൽ ലിഫ്​റ്റ്​) സജ്ജമാക്കിയിരിക്കുന്നത്​​. ജോലിക്കിടെ വൈദ്യുതാഘാതമേറ്റ്​ നിരവധി ജീവനക്കാരുടെ ജീവൻ പൊലിയുകയും പരിക്കേൽക്കുകയും ചെയ്തിട്ടുമുണ്ട്​. ഈ സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാൻ സ്​കൈലിഫ്​റ്റ് വഴി കഴിയുമെന്നാണ്​ കെ.എസ്​.ഇ.ബി അധികൃതർ പ്രതീക്ഷിക്കുന്നത്​​​. മഴയിലും വെയിലിലുമൊക്കെ പോസ്റ്റിന്‍റെ മുകളിൽ കയറി വളരെ​ വേഗത്തിൽ തകരാറുകൾ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാണ്​​​. ലിഫ്​റ്റ്​ ഉണ്ടെങ്കിൽ എളുപ്പത്തിൽ സുരക്ഷിതമായി ജോലികൾ ചെയ്യാൻ കഴിയും. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലിഫ്​റ്റ്​ യഥേഷ്ടം തിരിക്കാനും ചലിപ്പിക്കാനും കഴിയും. ലിഫ്​റ്റിന്​ മുകളിൽ ഒരു ബക്കറ്റ്​ മാതൃകയിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന്​ സുരക്ഷിതമായി​ ജോലി ചെയ്യാൻ കഴിയും. ലിഫ്​റ്റ്​ പ്രവർത്തിക്കാൻ ഒരു ഓപറേറ്ററുണ്ടാകും. താഴെ നിന്നും മുകളിൽനിന്നും ലിഫ്​റ്റ്​ പ്രവർത്തിപ്പിക്കാൻ കഴിയും. ഇപ്പോൾ കോൺട്രാക്ട്​ അടിസ്ഥാനത്തിൽ ഒരു ഓപറേറ്ററെ നിയമിച്ചിട്ടുണ്ട്​. ഇദ്ദേഹത്തിന്​ പരിശീലനം നൽകിയിട്ടുണ്ട്​. ഒരു ലിഫ്​റ്റിന്​ 18 മുതൽ 20 ലക്ഷം വരെ തുക വരും. നിലവിൽ എറണാകുളം ഡിവിഷനിൽ ഒരു ലിഫ്​റ്റ്​ മാത്രമാണ്​ അനുവദിച്ചിട്ടുള്ളത്​. 25 എണ്ണം വാങ്ങാൻ ടെൻഡർ വിളിച്ചിട്ടുണ്ട്​. സുരക്ഷിത ജോലി സാഹചര്യമൊരുക്കുകയാണ്​ ലക്ഷ്യമെന്ന്​ എറണാകുളം ഡിവിഷൻ എക്സിക്യൂട്ടിവ്​ എൻജിനീയർ സുനിത ജോസ് മാധ്യമത്തോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story