Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:46 AM IST Updated On
date_range 12 May 2022 5:46 AM ISTകെ. സുധാകരനും വി.ഡി. സതീശനുമാണ് രാജി വെക്കേണ്ടത് -കെ. സുരേന്ദ്രന്‍
text_fieldsbookmark_border
കൊച്ചി: സി.പി.എം സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് അരനാഴികനേരം പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് വീരവാദം മുഴക്കിയ കെ. സുധാകരനും, വി.ഡി. സതീശനുമാണ് രാജി വെക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ സ്വാധീനമില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് ഹൈകമാന്‍ഡും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണ്. കെ.വി. തോമസ് സി.പി.എമ്മില്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മതഭീകരവാദ ശക്തികളും വര്‍ഗീയശക്തികളും ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോടുനിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവാണ്. കേരളത്തില്‍ വിദ്വേഷ പ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല. താലിബാന്റെ മനസ്സാണ് പല മതസംഘടനകള്‍ക്കും. സമസ്ത നേതാവ് പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കി വിട്ടതിനോട് ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണ്. അതേസമയം പാലാ ബിഷപ്പിനെതിരെയും പി.സി. ജോര്‍ജിനെതിരെയും കേസെടുത്ത സംഭവവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story