Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:45 AM IST Updated On
date_range 12 May 2022 5:45 AM ISTബി.ജെ.പിയുടെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടണം -എസ്.ഡി.പി.ഐ
text_fieldsbookmark_border
കാക്കനാട്: ബി.ജെ.പിയുടെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന മുദ്രാവാക്യത്തിൽ എസ്.ഡി.പി.ഐ നടത്തുന്ന കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിച്ചു. കാക്കനാട് ജങ്ഷനിൽ നടന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ കാൻവാസിനു പുറത്തു ചിന്തിക്കാൻ കേരളത്തിലെ മുഖ്യധാര മതേതര പാർട്ടികൾ പരാജയപ്പെടുന്നുവെന്നും ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ മനുസ്മൃതി നടപ്പാക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് വി.കെ. ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശിഹാബ് പടന്നാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ്, വൈസ് പ്രസിഡന്‍റുമാരായ ഷമീർ മാഞ്ഞാലി, നിമ്മി നൗഷാദ്, ജില്ല സെക്രട്ടറിമാരായ ബാബു വേങ്ങൂർ, കെ.എ. മുഹമ്മദ് ഷമീർ, ഷിഹാബ് പടന്നാട്ട്, നാസർ എളമന, ഫസൽ റഹ്മാൻ, സുധീർ എലൂക്കര, സി.എസ്. ഷാനവാസ്, കെ.എം. ലത്തീഫ്, സുമയ്യ സിയാദ്, റഷീദ് പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
