Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെന്‍റ്​സ്...

ജെന്‍റ്​സ് ബ്യൂട്ടിപാർലറിൽ മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
ജെന്‍റ്​സ് ബ്യൂട്ടിപാർലറിൽ മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
cancel
ജെന്‍റ്​സ് ബ്യൂട്ടിപാർലറിൽ മോഷണം; യു.പി സ്വദേശി അറസ്റ്റിൽ ആലങ്ങാട്: . ഉത്തർപ്രദേശ് ഹരിയാന വില്ലേജ് സ്വദേശി മുഹമ്മദ് റിയ്യാൻ (23) എന്നയാളെയാണ് ആലങ്ങാട് പൊലീസ് മുംബൈയിൽനിന്ന്​ അറസ്റ്റ് ചെയ്തത്. വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തുള്ള ജെന്‍റ്​സ് ബ്യൂട്ടി പാർലറിൽനിന്ന്​ കഴിഞ്ഞ ആഴ്ച മസാജർ, ഹെയർ ഡ്രയർ, ഹെയർ റെയ്സർ, ലോക്കറും അതിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും അടക്കം 43,000 രൂപയുടെ സാധനങ്ങളാണ്​ ഇയാൾ കവർച്ച നടത്തിയത്. തുടർന്ന് നാടുവിട്ട് പോവുകയായിരുന്നു. അന്വേഷണത്തിൽ പ്രതി മുംബൈയിലാണെന്ന് കണ്ടെത്തി അന്വേഷണ സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ കെ.ജെ. പീറ്റർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, പി.കെ. സലിം, എസ്.സി.പി.ഒ നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story