Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.ബി.പി.എസ്...

കെ.ബി.പി.എസ് ഉദ്യോഗസ്ഥന് മർദനം: നാല് ഐ.എൻ.ടി.യു.സി നേതാക്കൾക്കെതിരെ നടപടി

text_fields
bookmark_border
കാക്കനാട്: കെ.ബി.പി.എസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ നാല് ഐ.എൻ.ടി.യു.സി നേതാക്കൾക്ക് സസ്​പെൻഷൻ. ഐ.എൻ.ടി.യു.സി യൂനിയൻ വൈസ് പ്രസിഡന്‍റ്​ എം.എം. മഹേഷ്, സെക്രട്ടറി റെജി കെ. രാജൻ, ജോ. സെക്രട്ടറി കെ.വി. വൈശാഖ്, എം.എം. വിപിൻ എന്നിവരെയാണ് സസ്പെൻഡ്​ ചെയ്തത്. സ്റ്റോർ ഓഫിസർ യു. മധുവിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. കെ.ബി.പി.എസ് മാനേജിങ്​ ഡയറക്ടറാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 30നാണ്​ പാഠപുസ്തക വിതരണത്തിന്റെയും ഭാഗ്യക്കുറി വിതരണത്തിന്റെയും ചുമതലയുള്ള മധുവിന് മർദനമേറ്റത്. കെ.ബി.പി.എസിന്‍റെ പ്രധാന ഗേറ്റിനു മുന്നിൽവെച്ച് തടയുകയും അസഭ്യം പറഞ്ഞ്​ മർദിക്കുകയും ചെയ്തെന്നാണ് പരാതി. താൽക്കാലിക ജീവനക്കാരനായ ജോസ് ആൻറണി പ്രതീഷിനെ ശനിയാഴ്ച മുതൽ ജോലിയിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത്​ മർദിക്കുകയായിരുന്നുവെന്ന് കാട്ടി മധു പരാതി നൽകിയിരുന്നു. സസ്പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ കെ.ബി.പി.എസിൽ കയറരുതെന്നും നിർദേശമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story