Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രയയപ്പും അനുമോദവും

യാത്രയയപ്പും അനുമോദവും

text_fields
bookmark_border
പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് പറക്കോട് 49ാം നമ്പര്‍ പുത്തന്‍പള്ളി അംഗന്‍വാടിയില്‍ നാല് പതിറ്റാണ്ട് ടീച്ചറായി സേവനമനുഷ്ഠിച്ച്​ വിരമിച്ച പി.സി. രാധക്കും ഹെല്‍പറായി വിരമിച്ച ലീലാമ്മ പുന്നൂസിനും പുത്തന്‍പള്ളി അംഗന്‍വാടി മോണിട്ടറിങ് ലെവല്‍ കമ്മിറ്റിയും നാട്ടുകാരും പൂർവ വിദ്യാർഥികളും ചേര്‍ന്ന് യാത്രയയപ്പ്​ നല്‍കി. അംഗൻവാടി മോണിട്ടറിങ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ഷാജി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ്​ അനുമോദന യോഗത്തില്‍ കേന്ദ്ര ലളിതകല അക്കാദമി അവാര്‍ഡ് ജേതാവ് പി.എ. സജീഷ് മുഖ്യാതിഥിയായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സാലി രാജു, പി.കെ. അബൂബക്കര്‍, സബിത അബദുറഹ്​മാന്‍, ടി.വി. ശശി, നെസി ഉസ്മാന്‍, മോളി അബ്രഹാം, കെ.പി. അജി, പി.എ. നിസാര്‍, റീന ലോപ്പസ്, ഹൈറുന്നിസ, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story