Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യദ്രോഹക്കുറ്റം:...

രാജ്യദ്രോഹക്കുറ്റം: കേസുകൾ പിൻവലിക്കണം -ലോയേഴ്​സ്​ കോൺഗ്രസ്​

text_fields
bookmark_border
കൊച്ചി: ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124എ (രാജ്യദ്രോഹക്കുറ്റം) വകുപ്പ്​ ചുമത്തി സംസ്ഥാനത്ത്​ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന്​ ഹൈകോടതി ഇന്ത്യൻ ലോയേഴ്​സ്​ കോൺഗ്രസ്​. ക്രിമിനൽ നടപടിക്രമം 321 പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ കേസുകൾ പിൻവലിക്കാനാവുമെന്നും സർക്കാറുകൾ അതിന്​ തയാറാകണമെന്നും ഇന്ത്യൻ ലോയേഴ്​സ്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റും മുൻ കേരള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ അഡ്വ. ടി. ആസഫലി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ലക്ഷ്യംവെച്ച്​ ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർത്ത 124എ വകുപ്പ്​ മോദി-പിണറായി സർക്കാർ രാഷ്ട്രീയ എതിരാളികളെ നിശ്ശബ്​ദരാക്കാനുദ്ദേശിച്ച്​ ദുരുപയോഗപ്പെടുത്തിയ നടപടികൾക്കെതിരെയുള്ള കനത്ത പ്രഹരമാണ്​ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​. രാഷ്ട്രീയ ദുഷ്ടലാക്കോടെ 124എ വകുപ്പ്​ ചുമത്തി നിയമ വിരുദ്ധമായി ജയിലിലടച്ച നിരപരാധികൾക്ക്​ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ഇന്ത്യൻ ലോയേഴ്​സ്​ കോൺഗ്രസ്​ സൗജന്യ നിയമസഹായത്തിനായി ബൃഹത്തായ പദ്ധതി ആവിഷ്കരിക്കുമെന്നും ആസഫലി പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story