'കെട്ടിട നമ്പർ തട്ടിപ്പ്: പ്രതികളെ സംരക്ഷിക്കുന്നത് ഇടത് ഭരണസമിതി'
text_fields'കെട്ടിട നമ്പർ തട്ടിപ്പ്: പ്രതികളെ സംരക്ഷിക്കുന്നത് ഇടത് ഭരണസമിതി'കോഴിക്കോട്: കോർപറേഷനിൽ നൂറുകണക്കിന് കെട്ടിടങ്ങൾക്ക് വ്യാജ നമ്പറുകൾ നൽകിയ കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് ഭരണസമിതിയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. അഴിമതിക്കെതിരായ പോരാട്ടത്തിന് ഏതറ്റംവരെ പോകാനും യു.ഡി.എഫ് തയാറാണ്. അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ആത്മാർഥമായ എല്ലാ ശ്രമങ്ങളെയും പിന്തുണക്കും.
വമ്പൻ സ്രാവുകളെ മാത്രമല്ല കൊമ്പൻ സ്രാവുകളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഏജൻസിക്ക് സ്വാതന്ത്ര്യം നൽകണം. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, പി. ഉഷാദേവി, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, കെ. നിർമല, കവിത അരുൺ, ആയിശബി പാണ്ടികശാല, കെ.പി. രാജേഷ്, ഓമന മധു, സാഹിദ സുലൈമാൻ, ഡോ. പി.എൻ. അജിത തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

