വല്ലകത്തെ ചിപ്സ് നിർമാണശാല കത്തിനശിച്ചു 75 ലക്ഷം നഷ്ടം
text_fieldsവൈക്കം: വല്ലകത്തെ ചിപ്സ് നിർമാണശാല കത്തിനശിച്ചു. വല്ലകം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന എ വൺ ചിപ്സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ ദിവസം രാത്രി 11ഓടെ കത്തിനശിച്ചത്. 75 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൈക്കം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിൽനിന്ന് നാലു യൂനിറ്റെത്തി രണ്ടുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്ന 12 ലക്ഷം രൂപയുടെ രണ്ട് യന്ത്രങ്ങൾ, നാലുലക്ഷം രൂപ വില വരുന്ന 15 കിലോവാട്ടിന്റെ ജനറേറ്റർ, പഴം വറ, ചക്ക ചിപ്സ്, മിക്സ്ചർ, പക്കാവട തുടങ്ങി 40 ഇനം ചിപ്സുകൾക്കുമായി 60 ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് ഉടമ താമരവേലിയിൽ മധു പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

