Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതൊടുപുഴയിൽ...

തൊടുപുഴയിൽ പിടിമുറുക്കി കഞ്ചാവ്​ മാഫിയ

text_fields
bookmark_border
തൊടുപുഴയിൽ പിടിമുറുക്കി കഞ്ചാവ്​ മാഫിയ
cancel

തൊടുപുഴ: മേഖലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ബുധാഴ്​ച രാത്രി വാഹനപരിശോധനക്കിടെ 50 കിലോ കഞ്ചാവും 400ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയതാണ്​ ഏറ്റവും ഒടുവിലത്തെ സംഭവം. ആഭ്യന്തര വിപണിയിൽ രണ്ടിനുംകൂടി 60 ലക്ഷത്തോളം രൂപ വിലവരും.

തൊടുപുഴയിൽ ഇത്രയും വലിയ ലഹരിവേട്ട നടക്കുന്നത് ആദ്യമാണ്. ഇൗ സാഹചര്യത്തിൽ തൊടുപുഴ കേന്ദ്രീകരിച്ച്​ വലിയ കഞ്ചാവ്​ വിൽപന നടക്കുന്നതായാണ്​ എക്​സൈസും പൊലീസും ചൂണ്ടിക്കാട്ടുന്നത്​. ഏതാനും ആഴ്​ചമുമ്പ്​​ തൊടുപുഴ പൊലീസും അഞ്ച്​ കിലോക്കടുത്ത്​ കഞ്ചാവ്​ പിടികൂടിയിരുന്നു.

ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ റേഞ്ച് ഓഫിസുകളുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടെ, എക്​സൈസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ്​ വെങ്ങല്ലൂരിൽ പരിശോധന നടത്തിയത്​.

തൊടുപുഴ കേന്ദ്രീകരിച്ച്​ യുവാക്കളടങ്ങുന്ന വൻസംഘം കഞ്ചാവ്​ കടത്തിന്​ ഇടനിലക്കാരും ആവശ്യക്കാരുമാണെന്നാണ്​ എക്​സൈസ്​ ചൂണ്ടിക്കാട്ടുന്നത്​.

ആഗസ്​റ്റിൽ ജില്ലയിൽ രജിസ്​റ്റർ ചെയ്ത എക്സൈസ് കേസുകളിൽ 19ൽ ഏഴും തൊടുപുഴ റേഞ്ചി​െൻറ പരിധിയിലാണ്.

അടിമാലിയിൽ മൂന്ന് കേസും മറയൂർ, മൂന്നാർ റേഞ്ച് ഓഫിസുകൾക്ക് കീഴിൽ രണ്ട് കേസുവീതവും ഉടുമ്പൻചോലയിൽ ഒരുകേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിന്നീട് കൂടുതൽ ചോദ്യം ചെയ്യുന്നതിന്​ എക്സൈസ് പ്രതിയ കസ്​റ്റഡിയിൽ വാങ്ങും.

സുബി ഭായിക്കായി അന്വേഷണം; സൈബർ സെല്ലി​െൻറ സഹായം തേടും

ചോദ്യം ചെയ്യലിനിടെ പ്രതി ഹാരിസ് പറഞ്ഞ സുബി ഭായ് ആരെന്ന അന്വേഷണത്തിൽ എക്സൈസ്. കഞ്ചാവും ഹഷീഷ് ഓയിലും വാങ്ങിയത് ആന്ധ്രയി​െല സുബി ഭായിൽ നിന്നാണെന്നാണ് ഹാരിസ് പറഞ്ഞത്. 50 ലക്ഷത്തിലേറെ വിലയുള്ള ലഹരിക്ക് ഹാരിസ് ഒരുലക്ഷം രൂപമാത്രമാണ് അഡ്വാൻസായി നൽകിയത്. ബാക്കി തുക വിൽപനക്കുശേഷം നൽകാമെന്ന ഹാരിസി​െൻറ ഉറപ്പിന്മേലാണ് മൊത്തക്കച്ചവടക്കാരൻ നൽകിയത്.

ഇത്രയും വലിയ തുകയുടെ ലഹരി കടമായി നൽകണമെങ്കിൽ ഹാരിസുമായി മൊത്തക്കച്ചവടക്കാരനായ സുബി ഭായിക്ക് നീണ്ട നാളത്തെ കച്ചവട ബന്ധമുണ്ടാകണമെന്ന നിഗമനത്തിലാണ് എക്സൈസ്. ഇവർ പറയുന്ന പേരുകളും വിവരങ്ങളും ശരിയാണോ എന്നറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ്​ എക്​സൈസ്​ അധികൃതർ പറയുന്നത്​. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തി​െല ഏഴ​ംഗ ഷാഡോ ടീമും തൊടുപുഴ പൊലീസും മേഖലയിൽ പരിശോധന വ്യാപകമാക്കുമെന്ന്​ അറിയിച്ചു.

കഞ്ചാവ്​ ആ​​​​ന്ധ്രയിൽനിന്ന്​; എത്തിയത്​ പാലക്കാട്​ വഴി

പാലക്കാട്​​ വഴിയാണ്​​ തൊടുപുഴയിലേക്ക്​ കഞ്ചാവ്​ എത്തിച്ചതെന്നാണ്​ പ്രതി ഹാരിസ്​ എക്​സൈസിന്​ നൽകിയ മൊഴി. ആ​ന്ധ്രയിൽനിന്നാണ്​ എത്തിച്ചത്​. എത്തിക്കുന്ന കഞ്ചാവ്​ രണ്ടും നാലും കിലോയുടെ പൊതികളായി തൊടുപുഴയിലെ വിവിധ ആളുകൾക്ക്​ കൈമാറുകയാണ്​ ചെയ്യുന്നത്​. ഇവരിത്​ ചെറിയ പൊതികളിലാക്കി വിൽക്കും. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ്​ വിൽപന. പ്രതികളിൽനിന്ന്​ ലഭിച്ച നമ്പറുകൾ കേന്ദ്രീകരിച്ച്​ പരിശോധന ആരംഭിച്ചതായി എക്​സൈസ്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. പ്രതി ഇത് ആദ്യമായല്ല ഇത്രയും വലിയ തോതിൽ ലഹരി കടത്തുന്നതെന്നാണ് എക്സൈസിന് ലഭിച്ചവിവരം. കഞ്ചാവ്​ ആന്ധ്രയിൽനിന്ന് മൊത്തക്കച്ചവടക്കാരൻ ലോറിയിൽ പാലക്കാട് കഞ്ചിക്കോട് എത്തിച്ചുനൽകുകയാണ് പതിവ്. ആലുവയിൽനിന്ന് പ്രതി ഹാരിസ് നാസർ വാടകക്കെടുക്കുന്ന കാറിൽ പാലക്കാട് എത്തിയശേഷം ലോറിക്കാരിൽനിന്ന് കഞ്ചാവ്​ വാങ്ങും. തുടർന്ന് കാറിൽ തൊടുപുഴയിൽ എത്തിക്കും. കഞ്ചാവ്​ കാറിൽ സൂക്ഷിച്ചശേഷം ചെറിയ പൊതികളായി ചില്ലറ വിൽപനക്കാർക്ക് നൽകുകയാണ് പതിവ്. ഇവിടെ ഇത്​ വാങ്ങുന്ന ചില്ലറ വിൽപനക്കാർ ആരൊക്കെയാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞതായാണ് സൂചന. സ്ഥിരം കഞ്ചാവ് കേസ് പ്രതികളായ ചിലരുടെ പേരുകളാണിത്​. ഇത് സത്യമാണോയെന്ന് എക്സൈസ് അന്വേഷിച്ചുവരുകയാണ്. ഇയാൾ ഒറ്റക്കാണോ കൂട്ടുപ്രതികളുണ്ടോയെന്നും കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകൂ. കൂടുതൽ വിവരങ്ങൾ അറിയാൻ സൈബർ സെല്ലി​െൻറ സഹായത്തോടെ പ്രതിയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThodupuzhaCannabismarijuana
Next Story