പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ
text_fieldsപത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ തടത്തിൽ വീട്ടിൽ രാജന്റെ മകൻ കെ.ആർ. ഷിബിനാണ് (32) മൂഴിയാർ പൊലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി.
മാതാവിന്റെ ഫോണിൽനിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നത്രേ. തിങ്കളാഴ്ച പുലർച്ച ഷിബിൻ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർവഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. സുഹൃത്തിൽനിന്ന് കടം വാങ്ങിയ 500 രൂപയുമായാണ് ഇയാൾ കുട്ടിയുമായി കടന്നത്. ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ വിറ്റ് 3500 രൂപ വാങ്ങി. മൂഴിയാർ പൊലീസ് ഇരുവർക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ ഉടൻ കണ്ടെത്താൻ സഹായിച്ചു.
ഹോട്ടലുകൾ ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഇരുവരെയും പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. ജില്ല സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് നാലിന് കുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്കുശേഷം കോഴഞ്ചേരി വൺ സ്റ്റോപ് സെന്ററിൽ പാർപ്പിച്ചു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ
ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

