Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകുഞ്ഞു ഫയാസി​െൻറ...

കുഞ്ഞു ഫയാസി​െൻറ മൃതദേഹവും കണ്ടെടുത്തു; കണ്ണീരിൽ മുങ്ങി ഉളിക്കൽ

text_fields
bookmark_border
കുഞ്ഞു ഫയാസി​െൻറ മൃതദേഹവും കണ്ടെടുത്തു; കണ്ണീരിൽ മുങ്ങി ഉളിക്കൽ
cancel
camera_alt

മരിച്ച താഹിറ, മകൻ ഫയാസ്​, സഹോദര പുത്രൻ ബാസിത്ത്​ എന്നിവർ

ഇരിട്ടി: മാതാവിനും മാതൃസഹോദര പുത്രനുമൊപ്പം നുച്ചിയാട് പുഴയിൽ വെളളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ ഫയാസി​െൻറ (13) മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കാണാതായ സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ നിന്ന് ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട ഫയാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് താഹിറയും ഇവരുടെ സഹോദരപുത്രൻ ബാസിത്തും (13) ഒഴുക്കിൽപ്പെട്ടത്.

ഉളിക്കൽ നുച്ചിയാട് പുഴയിൽ വെള്ളിയാഴ്​ച ഉച്ചയോടെയായിരുന്നു ദാരുണ സംഭവം. താഹിറയെയും ബാസിത്തിനെയും രക്ഷാപ്രവർത്തകർ ഉടൻ കരക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോരമ്പത്ത്​ മുഹമ്മദ്​ പള്ളിപ്പാത്ത്​ - മറിയം ദമ്പതികളുടെ മകളാണ് താഹിറ. താഹിറയുടെ സഹോദരൻ ബഷീർ - ഹസീന ദമ്പതികളുടെ മകനാണ് ബാസിത്. ഇരിട്ടി ഫയർഫോഴ്​സും പൊലീസും വള്ളിത്തോട് ഒരുമ റസ്ക്യു ടീമും നാട്ടുകാരുമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നുച്ചിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Show Full Article
TAGS:ulikkal Nuchiyadu river 
Next Story