Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് നേതാവി​െൻറ വീടിനുനേരെ ആക്രമണം; ബൈക്ക് കത്തിച്ചു

text_fields
bookmark_border
യൂത്ത് കോൺഗ്രസ് നേതാവി​െൻറ വീടിനുനേരെ ആക്രമണം; ബൈക്ക് കത്തിച്ചു
cancel
camera_alt

ഷഫീക്കി​െൻറ ബൈക്ക് കത്തിനശിച്ച നിലയിൽ

ഇരവിപുരം: യൂത്ത് കോൺഗ്രസ് നേതാവിെൻറ വീടിനുനേ​െര സംഘടിച്ചെത്തിയ സംഘം ആക്രമണം നടത്തി. വീടിന് മുന്നിൽ ​െവച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച നാലോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി കിളികൊല്ലൂർ അയത്തിൽ അനുഗ്രഹാനഗർ 228 ഇടതുണ്ടിൽ വീട്ടിൽ ഷഫീക്ക് കിളികൊല്ലൂരിെൻറ ബൈക്കാണ് കത്തിച്ചത്. അക്രമികളുടെ ശബ്​ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്.

ഉടൻ തന്നെ തീയണച്ച് പൊലീസിനെ വിവരം അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സർക്കാറിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്, കോൺഗ്രസ്​ പ്രവർത്തകരെ വിരട്ടി പിന്തിരിപ്പിക്കാമെന്ന സി.പി.എം മോഹം നടക്കില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു.

പ്രതികളെ പിടികൂടാൻ പൊലീസ് തയാറായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കിളികൊല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Congress
Next Story