Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightനാട്ടുകാർക്ക് നേരെ...

നാട്ടുകാർക്ക് നേരെ ആക്രമണം:ലഹരി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
നാട്ടുകാർക്ക് നേരെ ആക്രമണം:ലഹരി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ
cancel

പേരാമ്പ്ര: പാണ്ടിക്കോട് നാട്ടുകാരേയും പൊലീസിനേയും ആക്രമിച്ച അഞ്ചംഗ ലഹരി സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി അടുക്കത്ത് കോവുമ്മൽ അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയിൽ വടക്കേ പറമ്പിൽ ഷംസീർ (29), പാലക്കാട്‌ എടത്തനാട്ടുകര സ്വദേശിനി റിൻഷ ഫാത്തിമ (22) കൊല്ലം കടപ്പാക്കട സ്വദേശിനി സംഗീത (22) മലപ്പുറം സ്വദേശിനിയായ 16കാരി തുടങ്ങിയവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി എഴു മണിയോടെ ആയിരുന്നു സംഭവം. പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. പൊലീസ് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉടൻ ലഹരി സംഘത്തിൽ ഉണ്ടായിരുന്നവർ ആക്രമിക്കുകയാണ് ഉണ്ടായത്. പ്രദേശവാസിയായ റിയാദിനെയും സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. സ്‌ക്വാഡ് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരിൽ നിന്നും 2.157 ഗ്രാം എം.ഡി.എം എയും പൊലീസ് പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsGang arrestedattack on houseKozhikode
News Summary - Attack on locals: Five members of the Lahari gang arrested
Next Story