വീണ്ടും സുബൈറിെൻറ അപേക്ഷയെത്തി; രണ്ടാമതും വീല്‍ചെയര്‍ സമ്മാനിച്ച് എം.എ. യൂസുഫലി
text_fieldsസുബൈറിന് എം.എ. യൂസുഫലി നൽകുന്ന വീൽചെയർ ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റർ എന്‍.ബി. സ്വരാജ് കൈമാറുന്നു
ആലപ്പുഴ: അരക്ക് താഴെ തളര്‍ന്ന യുവാവിന് വീല്‍ചെയര്‍ സമ്മാനിച്ച് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി. കൊറ്റംകുളങ്ങര സ്വദേശിയായ സുബൈറിന് രണ്ടാമതും വീല്‍ചെയര്‍ സമ്മാനിച്ചാണ് യൂസുഫലിയുടെ ഇടപെടല്‍.
ഏഴുവര്‍ഷം മുമ്പ് സുബൈറിെൻറ ഭാര്യ മരണപ്പെട്ടതോടെ പറക്കമുറ്റാത്ത കുട്ടികളുടെ പഠനവും ഭാവിയും ചോദ്യചിഹ്നമായി. ലോട്ടറി കച്ചവടമായിരുന്നു മുന്നിലുള്ള വഴി. ഇതിന് ഇലക്ട്രിക് വീൽചെയർ എന്ന സ്വപ്നവുമായി പലർക്കും അപേക്ഷ നൽകി. ഒടുവിൽ ദുരിതമറിഞ്ഞ് യൂസുഫലി സുബൈറിന് വീല്‍ചെയര്‍ നൽകി. ലോക്ഡൗണില്‍ വിധി വീണ്ടും തളര്‍ത്തിയതോടെ ലോട്ടറി കച്ചവടവും നടക്കാതെയായി. ഇതിനിടെ, വീല്ചെയറിെൻറ ടയറും മോട്ടോറും തകരാറിലായതോടെ വീണ്ടും യൂസുഫലിക്ക് മുന്നില്‍ അപേക്ഷ എത്തുകയായിരുന്നു. ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റർ എന്‍.ബി. സ്വരാജ് ആലപ്പുഴയിലെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി.