രാസലഹരി എത്തിച്ചുനൽകിയ യുവാക്കൾ ബംഗളൂരുവിൽ പിടിയിൽ
text_fieldsമുഹമ്മദ് ജാബിദ്, മുഹമ്മദ് സഹൽ
ചാരുംമൂട്: നൂറനാട് പടനിലത്ത് ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി വിൽപന നടത്തിയവർക്ക് എം.ഡി.എം.എ എത്തിച്ചിരുന്ന രണ്ട് മലയാളി യുവാക്കളെ ബംഗളൂരുവിൽനിന്നും നൂറനാട് പൊലീസ് പിടികൂടി. കാസർകോട് നെല്ലിക്കുന്ന് നാക്കര (തൈവളപ്പിൽ) വീട്ടിൽ മുഹമ്മദ് ജാബിദ് (31), കോഴിക്കോട് നീലേശ്വരം ഓമശ്ശേരി മാങ്ങാപ്പൊയിൽ വീട്ടിൽ മുഹമ്മദ് സഹൽ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തിപ്പുകാരനായ യുവാവിന്റെ വീട്ടിൽനിന്ന് 47.37 ഗ്രാം എം.ഡി.എം.എ പിടികൂടുകയും ജിംനേഷ്യം നടത്തിപ്പുകാരനായ നൂറനാട് പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31), ട്രെനിനറും കൂട്ടാളിയുമായ നൂറനാട് പാറ്റൂർ വെട്ടത്തയ്യത്ത് വീട്ടിൽ വിൻരാജ് (28) എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുവർഷമായി കോളജ് വിദ്യാർഥികൾക്കടക്കം രാസലഹരി വിൽപന നടത്തി വരുകയാണെന്നും ബംഗളൂരുവിൽ എം.ഡി.എം.എ നിർമാണം നടത്തുന്ന ആഫ്രിക്കൻ സ്വദേശികളിൽനിന്നാണ് ഇയാൾ ഹോൾസെയിലായി ലഹരി വാങ്ങുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഇടനിലക്കാരനായിരുന്നു മുഹമ്മദ് സഹൽ.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിനു വർഗീസ്, സീനിയർ സി.പി.ഒമാരായ എ. ശരത്, കെ. കലേഷ്, ആലപ്പുഴ ഡാൻസാഫ് സംഘത്തിലെ അംഗമായ വി.വി. ഗിരീഷ് ലാൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓപറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് പരിശോധനകൾ നടന്നുവരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

