വീടുകളിൽനിന്ന് വാട്ടർ മീറ്റർ മോഷ്ടിച്ച യുവാക്കൾ പിടിയില്‍
text_fieldsപിടിയിലായ അശ്വിനും വിവേകും
അമ്പലപ്പുഴ: വീടുകളിൽനിന്ന് വാട്ടർ മീറ്ററുകൾ മോഷ്ടിച്ചവര്‍ പിടിയില്‍. തോട്ടപ്പള്ളി ഒറ്റപ്പന മാംപറമ്പിൽ അശ്വിൻ(18), അമ്പലപ്പുഴ കരൂർ പുതുവൽ വിവേക് (20) എന്നിവരാണ് അറസ്റ്റിലായത്.അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് പഞ്ചായത്തുകളിലായി 26 വീടുകളിലെ വാട്ടർ മീറ്ററാണ് മുറിച്ചെടുത്ത് ആക്രിക്കടയില്‍ വില്പന നടത്തിയത്. അർധരാത്രിക്ക് ശേഷം പഞ്ചായത്ത് റോഡുകൾക്ക് സമീപമുള്ള വീടുകളിൽനിന്ന് ബ്രാസ് നിർമിത മീറ്റർ മുറിച്ചുമാറ്റി വിൽക്കുന്നതാണ് ഇവരുടെ രീതി.
ബ്രാസ് ഒന്നിന് 400 രൂപക്കാണ് വില്പന നടത്തിവന്നത്. ഇത്തരത്തില്‍ വില്പന നടത്തിയ 24 കിലോ ബ്രാസ് പൊലീസ് സംഘം കണ്ടെത്തി. മീറ്റർ അറുത്തുമാറ്റിയാലും കുടിവെള്ളം ഒഴുകുന്നതിന് തടസ്സമില്ലാത്തതിനാൽ മോഷണം നടന്ന വിവരം വീട്ടുകാർ പിന്നീടാണ് അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്പലപ്പുഴ സ്റ്റേഷന് ഓഫിസര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ പടിഞ്ഞാറെ നടയിൽനിന്ന് മോഷ്ടിച്ച ബൈക്ക് പാർട്സായി ഇളക്കി മാറ്റിവെച്ചിരുന്നതും കണ്ടെടുത്തു.
അന്വേഷണ സംഘത്തിൽ എസ്.ഐ ടോൾസൺ, സി.പി.ഒ അബൂബക്കർ സിദ്ദീഖ്, സി.പി.ഒ ജോസഫ് അമ്പലപ്പുഴ, ഡിവൈ.എസ്.പിയുടെ നാർകോട്ടിക് സ്ക്വാഡ് സി.പി.ഒ ബിനോയ്, സി.പി.ഒ രാജീവ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

