ആലപ്പുഴ: 11ൽഅധികം ക്രിമിനൽകേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാംവാർഡിൽ പുൽപാറ കോളനിയിൽ ചന്തു എന്നുവിളിക്കുന്ന രാഹുലിനെയാണ് (24) പട്ടണക്കാട് പൊലീസ് കാപ്പചുമത്തി അറസ്റ്റ് ചെയ്തത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.
ദേഹോപദ്രവം, അക്രമം, അടിപിടി, വധശ്രമം, എൻ.ഡി.പി.എസ് എന്നീ വകുപ്പുകള്‍ പ്രകാരം നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ ജില്ല കലക്ടറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃശൂർ വീയ്യൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുമുണ്ട്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.