ആലുവയിൽ സി.പി.ഐക്ക് യുവത്വം; അസ്‌ലഫ് പാറേക്കാടൻ സെക്രട്ടറി
text_fieldsആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റിക്ക് യുവത്വത്തിെൻറ തിളക്കം. നിലവിലുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി തയാറാക്കിയ പാനലിൽനിന്നും ചിലരെ ഒഴിവാക്കി സമ്മേളനം യുവാക്കൾക്ക് പരിഗണന നൽകുകയായിരുന്നു. സെക്രട്ടറിയായി എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടനെ തെരഞ്ഞെടുത്തു. ഇതോടെ കമ്മിറ്റി കാനം വിരുദ്ധപക്ഷത്തിെൻറ കൈകളിലായി. 21 അംഗ മണ്ഡലം കമ്മിറ്റിയിൽ ഉറച്ച കാനം പക്ഷക്കാർ അഞ്ച് പേർ മാത്രമാണ്.
എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ.എ. സഹദ് ഉൾപ്പെടെയുള്ളവർ ഇത്തരത്തിലാണ് മണ്ഡലം കമ്മിറ്റിയിലെത്തിയത്. സമ്മേളനം തെരഞ്ഞെടുത്ത മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ പാർട്ടി സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ.കെ. അഷറഫാണ് സെക്രട്ടറിയുടെ പേര് നിർദേശിച്ചത്. ജില്ല സമ്മേളന പ്രതിനിധികളായി 14 പേരെയും തെരഞ്ഞെടുത്തു.
ഇതിലും നാല് പേർ മാത്രമാണ് കാനം പക്ഷക്കാർ. തകർന്ന് കിടക്കുന്ന നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും റോഡുകൾ അധികാരികളുടെ അവഗണനയുടെ സ്മാരകങ്ങളാണെന്ന് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
ജില്ല അസി. സെക്രട്ടറി ഇ.കെ. ശിവൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എൻ. ഗോപി, സി.വി. ശശി, പി. നവകുമാരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ജി. വിജയൻ, മനോജ് ജി. കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. സത്താർ, എൻ.കെ. കുമാരൻ, വി. സെയ്‌തുമുഹമ്മദ്, എ.എ. സഹദ്, ഷംല നിസാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

