കായംകുളം: കേന്ദ്ര സർക്കാറിെൻറ കർഷക േദ്രാഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കിസാൻരക്ഷ ട്രാക്ടർ റാലി ശ്രദ്ധേയമായി. കറ്റാനം വെട്ടികോട് പുഞ്ചയിൽനിന്ന് കൃഷ്ണപുരത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേക്കായിരുന്നു റാലി. വെട്ടികോട് പുഞ്ചയോരത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജിയിൽനിന്ന് ജാഥ ക്യാപ്റ്റൻ സൽമാൻ പൊന്നേറ്റിൽ പതാക ഏറ്റുവാങ്ങി. തുടർന്ന് രണ്ടാംകുറ്റി, സസ്യമാർക്കറ്റ്, കാക്കനാട്, ചെട്ടികുളങ്ങര, പത്തിയൂർ, രാമപുരം, കരീലക്കുളങ്ങര വഴിയാണ് റാലി ഗവേഷണ കേന്ദ്രത്തിന് മുന്നിൽ എത്തിയത്.
സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, അവിനാശ് ഗംഗൻ, നിതിൻ എ. പുതിയിടം, ആർ. ശംഭുപ്രസാദ്, അസിം നാസർ, ലുക്മാനുൽ ഹക്കീം, ബിജു നസറുള്ള, കടയിൽ രാജൻ, ചിറപ്പുറത്ത് മുരളി, പി.സി. റഞ്ചി, എം.ആർ. മനോജ്കുമാർ, കെ. തങ്ങൾകുഞ്ഞ്, അരിത ബാബു, വിശാഖ് പത്തിയൂർ തുടങ്ങിയവർ സംസാരിച്ചു.
പ്രശാന്ത് എരുവ, രാകേഷ് പുത്തൻവീടൻ, മുഹമ്മദ് സജീദ്, ആസിഫ് സെലക്ഷൻ, ഹാഷിർ പുത്തൻകണ്ടം, അഫ്സൽ പ്ലാമൂട്ടിൽ, വിഷ്ണു ചേക്കോടൻ, മുനീർ ഹസൻ, ജോബി ജോൺ, സുഹൈൽ ഹസൻ, ലിബിൻ ജോൺ, അസീം അമ്പീരേത്ത്, സനൽകുമാർ, ഹരീഷ് ചെട്ടികുളങ്ങര എന്നിവർ നേതൃത്വം നൽകി.